Webdunia - Bharat's app for daily news and videos

Install App

ഇത് തന്നെയാണ് വർഷങ്ങളായി ഞങ്ങൾ പറയുന്ന ലൗ ജിഹാദ്, ഇനിയെങ്കിലും സിപിഎം അത് സമ്മതിക്കണമെന്ന് കെ സുരേന്ദ്രൻ

Webdunia
വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (13:22 IST)
ലൗ ജിഹാദ് ഉണ്ടെന്ന് സമ്മതിക്കാൻ എന്തുകൊണ്ടാണ് സിപിഎം പരസ്യമായി തയ്യാറാവാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കലാലയങ്ങളിൽ യുവതികളെ വശംവദകളാക്കി മതപരിവർത്തനത്തിന് ശ്രമം നടക്കുന്നുവെന്ന് വരെ പറഞ്ഞുവെക്കുന്ന സിപിഎം, ഇതുതന്നെയാണ് ഞങ്ങൾ വർഷങ്ങളായി പറയുന്ന ലൗവ് ജിഹാദെന്ന് തുറന്ന് സമ്മതിക്കാൻ എന്തിനാണ് മടിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
 
പാലാ ബിഷപ്പ് ഇക്കാര്യം പറഞ്ഞപ്പോൾ സിപിഎം എടുത്ത നിലപാട് എല്ലാവരും കണ്ടതാണ്. പത്ത് വർഷത്തിലധികമായി ഭീകരവാദ ശക്തികൾ ലവ് ജിഹാദിനെ ഉപയോഗിച്ച് മതം മാറ്റുന്നുവെന്ന് പറഞ്ഞ‌പ്പോൾ അതിനെതിരായ നയമാണ് സിപിഎം സ്വീകരിച്ചത്. സിപിഎം റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തിയെങ്കിൽ അത് തന്നെയാണ് ലവ് ജിഹാദെന്ന് തുറന്ന് സമ്മതിക്കാൻ അവർ തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.
 
പ്രൊഫഷണൽ കോളേജു‌കൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം പാർട്ടി സമ്മേളനങ്ങളുടെ ഉദ്‌ഘാടന പ്രസംഗം സംബന്ധിച്ച് നൽകിയ കുറിപ്പിൽ ചൂണ്ടികാണീച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്ര‌ന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments