Publish Date: Thu, 16 Sep 2021 (18:23 IST)
Updated Date: Thu, 16 Sep 2021 (18:29 IST)
തന്നെ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ അഞ്ചുകോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് ടിപി വധക്കേസ് പ്രതി കൊടി സുനി. വിയ്യൂര്‍ ജയിയിലെ വിവാദ ഫോണ്‍ വിളികളെ കുറിച്ച് അന്വേഷിക്കാനെത്തിയ ഡി ഐജിക്കാണ് സുനി മൊഴി നല്‍കിയത്. കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും രണ്ടു സഹ തടവുകാര്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും സുനി പറഞ്ഞു. എന്നാല്‍ പദ്ധതി താന്‍ അറിഞ്ഞതിനാല്‍ ഇത് നടന്നില്ലെന്നും സുനി മൊഴി നല്‍കി.