Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറുതെയല്ല ഇന്ത്യന്‍ ജനത സിപി‌എമ്മിനെ കയ്യാലപ്പുറത്ത് നിര്‍ത്തിയിരിക്കുന്നത്!

വെറുതെയല്ല ഇന്ത്യന്‍ ജനത സിപി‌എമ്മിനെ കയ്യാലപ്പുറത്ത് നിര്‍ത്തിയിരിക്കുന്നത്!
തിരുവനന്തപുരം , വ്യാഴം, 18 ജനുവരി 2018 (22:16 IST)
ജന്‍‌മനാ ഇന്ത്യാവിരുദ്ധ പാര്‍ട്ടിയാണ് സി പി എമ്മെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. ചൈനീസ് പ്രോഡക്ടിനെ കാണുന്നതുപോലെയാണ് ശരാശരി ഇന്ത്യന്‍ പൗരന്‍ കമ്യൂണിസ്റ്റുകാരെ കാണുന്നതെന്നും സുരേന്ദ്രന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സുരേന്ദ്രന്‍ ഇങ്ങനെ പറയുന്നത്.
 
കെ സുരേന്ദ്രന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:
 
ഒരു കടയില്‍ ചെന്ന് വിലപിടിപ്പുള്ള എന്തെങ്കിലും സാധനം വാങ്ങാന്‍പോകുന്ന ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഒറിജിനല്‍ തന്നെ അല്ലേ ചൈനീസ് ഒന്നും അല്ലല്ലോ എന്നാണ്. അത് ഒരു വെറും ചോദ്യമല്ല ഒരു ശരാശരി ഇന്ത്യക്കാരന് ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ്. ഈ അടുത്ത കാലത്ത് ചൈനീസ് കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. കുട്ടികള്‍ക്ക് ചൈനീസ് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കരുതെന്ന് ചിലരെങ്കിലും മുന്നറിയിപ്പു നല്‍കുന്നതും കണ്ടിരുന്നു. 
 
പറഞ്ഞു വന്നത് അതല്ല. കോടിയേരിയുടേയും സി. പി. എം നേതാക്കളുടേയും ചൈനീസ് പ്രേമത്തെക്കുറിച്ചുതന്നെയാണ്. മേല്‍പ്പറഞ്ഞ സംഗതികള്‍ സി. പി. എമ്മിനും ബാധകം തന്നെ. ഒരു കമ്യൂണിസ്ടുകാരനേയും ശരാശരി ഇന്ത്യന്‍ പൗരന്‍ കാണുന്നത് ചൈനീസ് പ്രോഡക്ടിനെ കാണുന്നപോലെത്തന്നെയാണ്. ഒരു സംശയം എപ്പോഴും അവരുടെ നേരെയുണ്ട്. ഫേക്ക് ഐഡന്‍റിററി എളുപ്പം തേച്ചുമാച്ചുകളയാന്‍ കഴിയുന്നതല്ല. 
 
എങ്ങനെയാണോ വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്നങ്ങള്‍ ഉളവാക്കുന്നതുമായ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നമ്മുടെ സമ്പദ് ഘടനക്കു ഭീഷണിയാവുന്നത് അതുപോലെ തന്നെയാണ് കമ്യൂണിസ്ട് പാര്‍ട്ടികളും രാജ്യത്തിനു ഭീഷണിയാവുന്നത്. അഞ്ചാംപത്തിപ്പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജന്മനാ ഇന്ത്യാവിരുദ്ധ പാര്‍ട്ടിയാണത്. കുടുംബ ശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയന്‍മാരായ മരുമക്കളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇവരുടെ ചരിത്രം മുഴുവന്‍. വെറുതെയല്ല ഇന്ത്യന്‍ ജനത ഇക്കൂട്ടരെ കയ്യാലപ്പുറത്ത് നിര്‍ത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ പൈലറ്റ് വെള്ളമടിച്ച് പൂക്കുറ്റിയായി വിമാനത്താവളത്തില്‍; വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍