Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിൻ്റെ പേരിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ കല്ലടിക്കോട് സദാചാര ആക്രമണത്തിൽ 3 പേർ കൂടി അറസ്റ്റിൽ

moral policing
, ഞായര്‍, 24 ജൂലൈ 2022 (21:53 IST)
പാലക്കാട്: ആൺകുട്ടികളും പെൺകുട്ടികളും ബസ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിൻ്റെ പേരിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ 3 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പനയംപാടം അങ്ങാടിക്കാട് സ്വദേശികളായ എ എ ഷമീർ,അക്ബറലി,ധമീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതുവരെ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്.
 
അഞ്ച് വിദ്യാർഥികളാണ് ബസ്റ്റോപ്പിൽ ഒപ്പമിരുന്നതിൻ്റെ പേരിൽ മർദ്ദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ സിഡബ്ല്യുസി ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും കല്ലടിക്കോട് പെ‍ാലീസിനേ‍ാടും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
 
വെള്ളിയാഴ്ചയാണ് വൈകീട്ട് സ്കൂൾ വിട്ടശേഷം ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണമുണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നതിനെ ചോദ്യം ചെയ്യുകയും അസഭ്യം പറഞ്ഞ് ആൺകുട്ടികളെ ആക്രമിക്കുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

African Swine fever: ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിൽ ഇന്ന് മുതൽ പന്നുകളെ കൊന്നൊടുക്കും