Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും

സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 13 ഒക്‌ടോബര്‍ 2022 (11:48 IST)
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള സംസ്ഥാന കലോത്സവം-വര്‍ണ്ണപ്പകിട്ട് 2022 ഒക്ടോബര്‍ 15, 16 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. 'നമ്മളില്‍ ഞങ്ങളുമുണ്ട്' എന്ന ടാഗ് ലൈനോടെയുള്ള കലാമേള ട്രാന്‍സ് വ്യക്തികളുടെ സര്‍ഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കാനും മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമാണെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
തിരുവനന്തപുരം അയ്യന്‍കാളി ഹാള്‍, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 ന് അയ്യന്‍കാളി ഹാളില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥി ആയിരിക്കും.
 
മേളയുടെ മുന്നോടിയായി വെള്ളിയാഴ്ച്ച വൈകീട്ട് നാലിന് മ്യൂസിയം ജംഗ്ഷന്‍ മുതല്‍ യൂണിവേഴ്സിറ്റി കോളജ് വരെ വര്‍ണശബളമായ ഘോഷയാത്ര നടത്തും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, കോളജ് വിദ്യാര്‍ഥികള്‍, യുവജന സാംസ്‌കാരിക പ്രതിഭകള്‍ എന്നിവര്‍ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് ചെണ്ടമേളവും മുത്തുക്കുടയും കരകാട്ടവും ചാരുതയേകും.
 
ട്രാന്‍സ് സ്ത്രീ, ട്രാന്‍സ് പുരുഷന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍. ആകെ 21 ഇനങ്ങളിലായി 220 പേര്‍ മാറ്റുരയ്ക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വ്യക്തിക്കും ജില്ലക്കും പ്രത്യേക ട്രോഫികളുണ്ട്.
 
അയ്യന്‍കാളി ഹാളില്‍ ഞായറാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഗായിക മഞ്ജരി പങ്കെടുക്കും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഗരറ്റിന്റെ പകുതി വലിക്കാന്‍ നല്‍കിയില്ല; കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍മാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു