സംസ്ഥാന സ്കൂൾ കലോത്സവം മൂന്നു ദിവസമായി ചുരിക്കി. ഡിസംബർ 7,8,9 ദിവസങ്ങളിൽ ആർഭാടങ്ങളില്ലാതെ ആലപ്പുഴയിൽ മേള നടക്കും. വിദ്യഭ്യാസ ഗുണനിലവാര സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സബ്ജില്ലാതല മത്സരങ്ങൽ ഏതു വിധത്തിൽ നടത്തണം എന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്.
കായിക മേള ഒക്ടോബര്‍ 26, 27, 28 എന്നീ തിയതികളില്‍ തിരുവനന്തപുരത്തും നടക്കും, നവംബര്‍ 24, 25 തീയതികളിൽ കണ്ണൂരിലാണ് ശാസ്ത്ര മേള നടക്കുക. അധ്യായന ദിവസങ്ങൾ നഷ്ടമാകുന്നത് ഒഴിവാക്കുന്നതിനായി എല്ലാ മേളകളും ഡിസംബറോടെ തന്നെ പൂർത്തിയാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി അറിയിച്ചു
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ നടത്തുമെന്നും ചിലവ് ചുരിക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന, സമാപന ചടങ്ങുകൾ ഒഴിവാക്കിയതായും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.