ബിഡിജെഎസിന് എല്‍ഡിഎഫിലേക്ക് മടങ്ങിവരാം: കാനം
ബിഡിജെഎസിന് എല്‍ഡിഎഫിലേക്ക് മടങ്ങിവരാം: കാനം
Publish Date: Sat, 23 Sep 2017 (09:09 IST)
Updated Date: Sat, 23 Sep 2017 (09:11 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട വാര്‍ത്ത ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെ നയം വ്യക്തമാക്കി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.
ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ല. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതാണെന്നും കാനം വ്യക്തമാക്കി.
അതേസമയം, ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. നിലവിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് എൻഡിഎയ്ക്ക് ഒപ്പമുണ്ടാകുമെന്ന് തന്നെയാണ് താൻ കരുതുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.