റാഫേൽ യുദ്ധവിമാന ഇടപാട്; കേന്ദ്രം വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആന്റണി
റാഫേൽ യുദ്ധവിമാന ഇടപാട്; കേന്ദ്രം വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആന്റണി
Publish Date: Sun, 11 Feb 2018 (11:22 IST)
Updated Date: Sun, 11 Feb 2018 (11:23 IST)
റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എകെ ആന്‍റണി.
പൊതുമേഖലാസ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കാനുള്ള കാരണങ്ങൾ സർക്കാർ വിശദീകരിക്കണമെന്നും ആന്‍റണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് ആന്‍റണിയുടെ പ്രതികരണം.
മോദി ഒറ്റയ്ക്ക് പാരീസിൽ പോയി റാഫേൽ കരാറിൽ ഒപ്പിടുവിക്കുകയായിരുന്നുവെന്നായിരുന്നു രാഹുലിന്‍റെ ആരോപണം.