കേരളത്തിൽ ഉണ്ടായത് നുറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം എന്ന് നാസ. കഴിഞ്ഞ ആഴ്ചയിൽ പെയ്ത മഴയുടെ അളവിനെ അപഗ്രഥിച്ചാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് വ്യക്തമാക്കുന്ന ഉപഗ്രഹ വീഡിയോയും നാസ പുറത്തുവിട്ടു.
കേരളത്തിലെയും കർണാടകത്തിലെയും പ്രളയത്തിന്റെ തോത് ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. ജൂലൈ 20 ന് തുടങ്ങിയ മഴ പിന്നീടങ്ങോട്ട് ശക്തിപ്രാപിക്കുകയായിരുന്നു, ആഗസ്റ്റ് മാസത്തെ ആദ്യ 20 ദിവസം 164 ശതമാനം അധിക മഴയാണ് ലഭിച്ചത്.
പഴ്ചിമ ഘട്ട മലനിരകൾക്കും പ്രളയത്തിൽ വലിയ പങ്കുള്ളതായും നാസ വ്യക്തമാക്കുന്നുണ്ട്. കടലിൽ നിന്നും കരയിലേക്ക് വീശീയ ആർദ്രത കൂടുതലായ കാറ്റ് പശ്ചിമഘട്ട മലനിരകൾ തടഞ്ഞുവച്ചതാണ് മഴ വർധിക്കാൻ കാരണം എന്നും നാസ വ്യക്തമാക്കി. ഇത്ര വലിയ പ്രളയം ഉണ്ടായിട്ടും വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം ഇതേവരെ തയ്യാറയിട്ടില്ല.