പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൂടുതൽ സഹായങ്ങൾ നൽകാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. ഇതിനായി നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തി വിശദമായ നിവേദനം സമർപ്പിക്കണം എന്നാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരികുന്നത്.
വിവധ മേഖലകളിലെ പുനർനിർമ്മാണത്തിനാവശ്യമായ പദ്ധതികളും കേരളം സമർപ്പിക്കണം. കേന്ദ്ര മന്ത്രിതല സമിതി പ്രളയബാധിത മേഖലകൾ സന്ദർശിച്ച് അവലോകനം നടത്തിയതിനു ശേഷം ഉന്നതതല സമിതിയയിരിക്കും കേരളത്തിന് നൽകേണ്ട സഹായങ്ങൾ ഏന്തോക്കെയെന്നു തീരുമാനിക്കുകയെന്നും കേന്ദ്രം വ്യക്തമക്കി.
പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തിയിട്ടും അടിയന്തര സഹായമായി 2000 കോടി ആവശ്യപ്പെട്ട സ്ഥാനത്ത് നേരത്തെ നൽകിയ സഹായമടക്കം 600 കോടി രൂപ മാത്രമാണ് കേരളത്തിന് നൽകിയത്. ഇതിനു പുറമേ വിദേശ സഹായങ്ങൾ നിശേധിച്ചതിൽ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് കേന്ദ്രം കൂടുതൽ സഹായങ്ങൾ നൽകും എന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.