Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ ഒരു സ്ത്രീ പോലും നഗ്‌നയായി കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യില്ലെന്ന് ഡോക്ടര്‍; ഭര്‍ത്താവിന് ജീവപര്യന്തം വിധിച്ച് കോടതി

ഇന്ത്യയില്‍ ഒരു സ്ത്രീ പോലും നഗ്‌നയായി കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യില്ലെന്ന് ഡോക്ടര്‍; ഭര്‍ത്താവിന് ജീവപര്യന്തം വിധിച്ച് കോടതി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (15:02 IST)
ഇന്ത്യയില്‍ ഒരു സ്ത്രീ പോലും നഗ്‌നയായി കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യില്ലെന്ന ഡോക്ടറുടെ ഉറപ്പില്‍ വഴിത്തിരിവായ കേസില്‍ ഭര്‍ത്താവായ പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി. പയ്യന്നൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെ നഗ്‌നയായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. കേസില്‍ ഭര്‍ത്താവിന്റെ ജീവപര്യന്തം ഹൈക്കോടതി വയ്ക്കുകയായിരുന്നു. 
 
2010 ജനുവരി 22നാണ് യുവതിയെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. യുഎഇയില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന് ഭാര്യയെ സംശയം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിനായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നതായി യുവതി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്. പ്രതി രഹസ്യമായി ഗള്‍ഫില്‍ നിന്ന് എത്തുകയായിരുന്നു. പല സ്ഥലത്തും കറങ്ങിയശേഷം പയ്യന്നൂരിലെ ലോഡ്ജില്‍ വ്യാജ പേരില്‍ മുറിയെടുത്തു. 
 
കൊലക്കുശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതിയെ അവിടെനിന്ന് തിരിച്ചെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രഹസ്യമായി നാട്ടിലെത്തിയതിന് വിമാന യാത്ര രേഖകള്‍ തെളിവായി കണ്ടെത്തി. ഇന്ത്യന്‍ വനിതകള്‍ സ്വയം നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ദിവസം മുഴുവനും തുടര്‍ച്ചയായി ആരാധന നടത്തിയിട്ടും ഭദ്രകാളി പ്രത്യക്ഷപ്പെട്ടില്ല; മനഃപ്രയാസത്താല്‍ പൂജാരി ആത്മഹത്യ ചെയ്തു