Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

ഈ മാസം 16ന് നടക്കേണ്ടിയിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മതപണ്ഡിതര്‍ ഇടപെട്ട ചര്‍ച്ചയില്‍ താത്കാലികമായി നീട്ടിവെച്ചിരുന്നു.

Nimisha priya Death Sentense, Nimisha priya case, Nimishapriya, Kanthapuram,കാന്തപുരം, നിമിഷപ്രിയ വധശിക്ഷ, നിമിഷ പ്രിയ കേസ്

അഭിറാം മനോഹർ

, ചൊവ്വ, 29 ജൂലൈ 2025 (12:20 IST)
Kanthapuram- Nimisha priya Case
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ചെന്ന വാര്‍ത്ത തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫീസ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എക്‌സ് പോസ്റ്റ് പിന്‍വലിച്ചത് വാര്‍ത്താ ഏജന്‍സിയാണെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.
 
ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്ത കാന്തപുരത്തിന്റെ ഓഫീസ് സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തലാലിന്റെ കുടുംബവും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഈ മാസം 16ന് നടക്കേണ്ടിയിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മതപണ്ഡിതര്‍ ഇടപെട്ട ചര്‍ച്ചയില്‍ താത്കാലികമായി നീട്ടിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി യെമനില്‍ തുടരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വധശിക്ഷ ഒഴിവാക്കാനുള്ള നടപടികള്‍ ഫലം കണ്ടതായി കഴിഞ്ഞ ദിവസം കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ നിന്ന് കാണാതായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!