Select Your Language

Notifications

webdunia
webdunia
webdunia
webdunia

Karkadaka Vavu: എന്നാണ് കര്‍ക്കടക വാവ്?

Karkadaka Vavu Holiday: അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്

Karkadakam 1 July 17, Karkidakam 1, Karkadakam Month Starting, Karkidakam Month, Karkadakam 1, Karkidakam 1, When is Karkadakam, Karkadakam Month Calender, Karkadam Days, കര്‍ക്കടക മാസം, കര്‍ക്കടകം ഒന്ന്, കര്‍ക്കിടകം ഒന്ന്, കര്‍ക്കടക മാസം, കര്‍ക്കിടക

രേണുക വേണു

, ശനി, 19 ജൂലൈ 2025 (10:14 IST)
Karkadaka Vavu 2025

Karkadaka Vavu: കര്‍ക്കടക മാസത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. മലയാള മാസങ്ങളിലെ അവസാന മാസമായ കര്‍ക്കടകത്തെ രാമായണ മാസം, പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിശേഷിപ്പിക്കാം. കര്‍ക്കടക മാസം പൊതുവെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കുറഞ്ഞ കാലമാണ്.
 
ജൂലൈ 24 (വ്യാഴം) കര്‍ക്കടകം എട്ടിനാണ് കര്‍ക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കുടുംബങ്ങളില്‍ നിന്ന് വേര്‍പ്പെട്ടു പോയവരെ ഓര്‍ക്കുന്ന ദിവസമാണ് കര്‍ക്കടക വാവ്. പിതൃസ്മരണയുടെ ഭാഗമായി ഹെന്ദവ വിശ്വാസികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു പോയവര്‍ക്കായി കര്‍ക്കടക വാവ് ദിവസം ബലിതര്‍പ്പണം നടത്തും. 
 
കര്‍ക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്. 
 
രാമായണ ഭക്തിക്കു പ്രത്യേകം സമര്‍പ്പിച്ച മാസം കൂടിയാണ് കര്‍ക്കടകം. മത്സ്യമാംസാദികള്‍ ഒഴിവാക്കി രാമായണ പാരായണത്തിനു പ്രാധാന്യം നല്‍കുന്ന കാലം. നാലമ്പല തീര്‍ത്ഥാടനമാണ് കര്‍ക്കടക മാസത്തിലെ മറ്റൊരു പ്രത്യേകത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather Live Updates, July 19: വടക്കോട്ട് മഴ തന്നെ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത