Publish Date: Thu, 13 Aug 2020 (19:33 IST)
Updated Date: Thu, 13 Aug 2020 (20:47 IST)
കാസര്‍കോട് 16കാരിയായ ആന്‍മേരി മരിച്ചത് സഹോദരന്റെ രണ്ടാമത്തെ വിഷപ്രയോഗത്തില്‍. ആദ്യം ചിക്കന്‍ കറിയിലായിരുന്നു സഹോദരനായ ആല്‍ബിന്‍ കുടുംബത്തെ വകവരുത്താന്‍ എലിവിഷം ചേര്‍ത്തത്. എന്നാല്‍ ഇതില്‍ ആര്‍ക്കും ആരോഗ്യ പ്രശ്‌നം ഉണ്ടാകാത്തതിനെ കുറിച്ച് യുവാവ് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതായി പൊലീസ് പറയുന്നു.
ഉപയോഗിച്ചത് പഴയ എലിവിഷമാണെന്ന് മനസിലാക്കുകയും കടയില്‍ ചെന്ന് പുതിയ എലിവിഷം വാങ്ങി അടുത്ത കൃത്യം നടത്താനായി കാത്തിരിക്കുകയുമായിരുന്നു ആല്‍ബിന്‍. ആല്‍ബിന്റെ പിതാവ് ബെന്നി ആശുപത്രിയില്‍ ചികിത്സയിലാണ്. ആല്‍ബിന്റെ മാതാവ് ജെസി കുറച്ച് ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളു. എന്നാല്‍ സഹോദരി ആന്‍മേരിയും പിതാവ് ബെന്നിയും ഐസ്‌ക്രീം കൂടുതല്‍ കഴിച്ചു. ഈ സമയം തനിക്ക് വേണ്ടന്ന് പറഞ്ഞ് പിതാവും സഹോദരിയും കഴിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു ആല്‍ബിന്‍.