Publish Date: Thu, 28 May 2020 (08:16 IST)
Updated Date: Thu, 28 May 2020 (08:19 IST)
നിരീക്ഷണത്തിലായിരുന്ന സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടിഎസ് മൊയ്തീന്റെ ഭാര്യ ആമിന(63) ആണ് മരിച്ചത്. ഇവര്‍ ഗോവയില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. കൊവിഡ് പരിശോധനയ്ക്കായി ഇവരുടെ സ്രവം അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയില്‍ നിന്നെത്തിയത്. ഇവര്‍ക്ക് പ്രമേഹം മുതലായ അസുഖങ്ങളും ഉള്ളതായാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.