Publish Date: Fri, 11 Dec 2020 (14:47 IST)
Updated Date: Fri, 11 Dec 2020 (14:49 IST)
കാസര്‍ഗോഡ്: കോവിഡ് 19 നെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ മാസ്‌ക് വണ്ടി ഓടിത്തുടങ്ങി. കുടുംബശ്രീ സംരംഭ ഗ്രൂപ്പുകളിലെ വനിതകള്‍ തയ്യാറാക്കിയ കെ ശ്രീ മാസ്‌ക്കുകളുമായി ഡിസംബര്‍ 11 വരെ കുടുംബശ്രീ വണ്ടി ജില്ലയില്‍ ഓടും. മുഖത്ത് ഏറെ ആകര്‍ഷണീയമായി തോന്നിക്കും വിധത്തിലാണ് മാസ്‌ക്കുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
ഉപയോഗത്തിന് ശേഷം കഴുകി വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന ഈ മാസ്‌ക് തികച്ചും എക്കോ ഫ്രണ്ട്‌ലി ആണ്. ഒരു കവറില്‍ 30 രൂപ വിലയുള്ള രണ്ടു മാസ്‌കുകളാണ് ഉള്‍പെടുത്തിയിട്ടുള്ളത്.