Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസര്‍കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

Kasaragode local news

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 15 ഫെബ്രുവരി 2024 (09:47 IST)
കാസര്‍കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. അംഗഡിമൊഗര്‍ പെര്‍ളാടത്തെ അബ്ദുള്ളയാണ് മരിച്ചത്.കുമ്പള ടൗണില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കായിരുന്നു അപകടം. ബസ് സ്റ്റാന്‍ഡില്‍ വച്ച് റോഡ് മുറിച്ച് കടക്കവെ അബ്ദുള്ളയെ വിദ്യാര്‍ത്ഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.
 
ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഴയിലിറങ്ങിയ യുവാവിന്റെ കാല്‍ സ്രാവ് കടിച്ചെടുത്തു, നാട്ടുകാര്‍ കൊന്ന് കെട്ടിത്തൂക്കി