തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വ്യാഴം, 2 ഏപ്രില്‍ 2020 (07:26 IST)
ഡൽഹി: നിസാമുദ്ദീൻ തഗ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത 322 പേർക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതിൽ തമിഴ്നാട്ടിൽനിന്നുമാണ് കൂടുൽ പേരും. സമ്മേളനത്തിൽ പങ്കെടുത്ത 190 പേർക്കാണ് തമിഴ്നാട്ടിൽ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.   
 
ആന്ധ്രപ്രദേശിൽ 70 പേക്കും, ഡൽഹിയിൽ 24 പേർക്കും തെലങ്കാനയിൽ 21 പേർക്കും, അന്തമാൻ നിക്കോബറിൽ 10 പേർക്കും അസമിൽ 5 പേർക്കും പുതുച്ചേരിയിലും ജമ്മുകശ്മിരിലും ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. (കണക്കുകളിൽ മാറ്റം വന്നേക്കാം) സമ്മേളനത്തിൽ പങ്കെടുത്ത ഒരു മലയാളിയെ യുപിയിൽ നിരീക്ഷണത്തിലാക്കിയതായാണ് വിവരം. കേരളത്തിൽനിന്നും 300ലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് ഇന്റലിജൻസ് വിവരം.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാവും, പുറത്തിറങ്ങി നടന്നാൽ എപ്പിഡെമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി