ഗർഭിണിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
, ശനി, 4 ഡിസംബര്‍ 2021 (20:42 IST)
കാസർകോട്: ഗർഭിണിയായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പരേതനായ ഖാലിദ - സുബൈദ ദമ്പതികളുടെ മകൾ ഫമീദ എന്ന 28 കയറിയാണ് പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ എട്ടു മാസം ഗർഭിണിയായ ഇവരെ കാണാതായിരുന്നു. തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം രാവിലെയാണ് ഇവരെ പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കാസർകോട്ടെ വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Follow Webdunia malayalam
അടുത്ത ലേഖനം