ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയും നിക്ഷേപകനുമായ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ഫോണ്‍ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. സിപിഎം ഏരിയ സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡണ്ടുമായ വി ആര്‍ സജിയാണ് ഭീഷണിപ്പെടുത്തിയത്. നിങ്ങള്‍ അടി വാങ്ങേണ്ട സമയം കഴിഞ്ഞുവെന്നും പണി മനസ്സിലാക്കി തരാമെന്നും സജി ഫോണ്‍ സംഭാഷണത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
അതേസമയം കടുത്ത അപമാനമാണ് സാബു നേരിട്ടതെന്നും പണം ചോദിച്ചപ്പോള്‍ബാങ്ക് ജീവനക്കാര്‍ സാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബു ആത്മഹത്യചെയ്യുമെന്ന് കരുതിയില്ലെന്നും അവര്‍ പറഞ്ഞു. ഭാര്യയുടെ ചികിത്സ ആവശ്യത്തിനാണ് സാബു നിക്ഷേപ തുക തിരികെ ചോദിച്ചത്.