Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി നാലുദിവസം മാത്രം; നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതി കെസി വേണുഗോപാല്‍

നിമിഷപ്രിയയുടെ വധശിക്ഷ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഇനി നാലു ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും കത്തില്‍ പറയുന്നു.

K C Venugopal, Pinarayi Vijayan, Nilambur By election,Kerala politics, കെ സി വേണുഗോപാൽ, പിണറായി വിജയൻ,നിലമ്പൂർ ഉപതിരെഞ്ഞെടുപ്പ്,കേരള രാഷ്ട്രീയം

സിആര്‍ രവിചന്ദ്രന്‍

, ശനി, 12 ജൂലൈ 2025 (16:17 IST)
നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. നിമിഷപ്രിയയുടെ വധശിക്ഷ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഇനി നാലു ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും കത്തില്‍ പറയുന്നു. യമന്‍ അധികൃതരുമായി സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിച്ച് പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ട് അധശിക്ഷ ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കെസി വേണുഗോപാല്‍ പറയുന്നു.
 
അതേസമയം നിമിഷ പ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ലഭിച്ചു. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയത്. വിദേശകാര്യമന്ത്രാലയത്തെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയത്. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 
 
നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് എംപിമാര്‍ കത്ത് നല്‍കിയിരുന്നു. മലയാളി എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനുമാണ് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നല്‍കിയത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Updated Weather Alert, July 12: യെല്ലോ അലര്‍ട്ട് 11 ജില്ലകളില്‍