‘ഒറ്റപ്പെടുത്തി വേട്ടയാടുന്നു, രാഷ്ട്രീയം ഉപേക്ഷിക്കാന്‍ മടിയില്ല’; പരാതിയുമായി ഇസ്മയില്‍ - സുധാകർ റെഡ്ഡി വിശദീകരണം തേടി
						
		
						
				
‘ഒറ്റപ്പെടുത്തി വേട്ടയാടുന്നു, രാഷ്ട്രീയം ഉപേക്ഷിക്കാന്‍ മടിയില്ല’; പരാതിയുമായി ഇസ്മയില്‍ - സുധാകർ റെഡ്ഡി വിശദീകരണം തേടി
			
		          
	  
	
		
										
								
																	സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു പരാതി നല്കി. പരാതി സ്വീകരിച്ച ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി നേതൃത്വത്തോട് വിശദീകരണം തേടി.
									
			
			 
 			
 
 			
					
			        							
								
																	പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമം നടക്കുന്നു. ഇതു തുടര്‍ന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും റെഡ്ഡിക്ക് നൽകിയ പരാതിയിൽ ഇസ്മായിൽ വ്യക്തമാക്കുന്നു. കണ്ട്രോള് കമ്മിഷനു ലഭിച്ച പരാതി അതേപടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് അനുചിതമായെന്നും പരാതിയില്‍ ഇസ്മയില്‍ പറയുന്നു.
									
										
								
																	അതേസമയം, പാര്‍ട്ടി സെക്രട്ടറിയുടെ പ്രവര്‍ത്തന റിപ്പോര്ട്ടിന്മേല് പ്രതികരിക്കാനില്ലെന്നും നേതൃത്വത്തിന് നല്കിയ  പരാതിയിയിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് കിട്ടിയതായും ഇസ്മായിൽ പറഞ്ഞു.
									
											
							                     
							
							
			        							
								
																	ഇസ്മയിൽ പാർട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി. പാർട്ടി നേതാക്കൾക്കു നിരക്കാത്ത വിധം ആഡംബര ഹോട്ടലിൽ താമസിച്ചു. വിഷയത്തിൽ വസ്തുതകൾ വിശദീകരിക്കാൻ പോലും അദ്ദേഹം തയാറായില്ല എന്നിങ്ങനെയാണ് ഇസ്മയിലിനെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങൾ. യുഎഇയിലെ ബ്രാഞ്ച് കമ്മിറ്റികളുടെ കോര്‍ഡിനേഷന്‍ കണ്‍വീനറാണു പരാതിക്കാരന്.