Webdunia - Bharat's app for daily news and videos

Install App

രാജി വൈകിയിട്ടില്ല, മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ചര്‍ച്ച ചെയ്യും; ചാണ്ടി വിഷയത്തില്‍ സിപിഐയെ വെട്ടിലാക്കി ഇസ്‌മയില്‍ രംഗത്ത്

രാജി വൈകിയിട്ടില്ല, മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ചര്‍ച്ച ചെയ്യും; ചാണ്ടി വിഷയത്തില്‍ സിപിഐയെ വെട്ടിലാക്കി ഇസ്‌മയില്‍ രംഗത്ത്

Webdunia
വെള്ളി, 17 നവം‌ബര്‍ 2017 (15:23 IST)
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ രംഗത്ത്. ചാണ്ടി വിഷയത്തില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ എത്തിയതിന് പിന്നാലെയാണ് കാനം രാജേന്ദ്രനെയും കൂട്ടരെയും സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്‌താവനയുമായി ഇസ്മയിൽ എത്തിയത്.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ല. ഈ തീരുമാനം സിപിഐ ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞിട്ടുണ്ടെന്നും ഇസ്മയിൽ ചൂണ്ടിക്കാട്ടി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടിനെ തള്ളിക്കളയുന്ന നിലപാടാണ് ഇസ്‌മയില്‍ നിന്നുമുണ്ടായിരിക്കുന്നത്. മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ ന്യായീകരിച്ച് കാനം  ‘ജനയുഗ’ത്തിൽ എഴുതിയ മുഖപ്രസംഗത്തിന് അതേമാർഗ്ഗത്തിൽ സിപിഎം മുഖപത്രം ‘ദേശാഭിമാനി’ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്‌മയില്‍ സിപിഐ നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രസ്‌താവനയുമായി ഇസ്‌മയില്‍ രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

അക്രമകാരികളായ നായയെ എന്തുചെയ്യും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

'നിന്നെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാനായില്ല'; ഉള്ളുനീറി മകന്റെ ശവകുടീരത്തിനരികെ സെലീന ജെയ്റ്റ്‌ലി

പുതിയ നിയമങ്ങള്‍: പഴയ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കും, പക്ഷേ WI രജിസ്‌ട്രേഷന്‍ ഫീസായി നിങ്ങള്‍ വലിയ തുക നല്‍കേണ്ടിവരും

അടുത്ത ലേഖനം
Show comments