Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെ​ഡി​റ്റ് തങ്ങള്‍ക്ക് വേ​ണ്ട; കോടിയേരിക്ക് മറുപടിയുമായി സി പി ഐ

ക്രെ​ഡി​റ്റ് വേ​ണ്ട, രാ​ജി​യി​ൽ ഉ​റ​പ്പു ന​ൽ​കി​യി​ല്ല; കോ​ടി​യേ​രി​യെ ത​ള്ളി സി​പി​ഐ

തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെ​ഡി​റ്റ് തങ്ങള്‍ക്ക് വേ​ണ്ട; കോടിയേരിക്ക് മറുപടിയുമായി സി പി ഐ
തിരുവനന്തപുരം , വ്യാഴം, 16 നവം‌ബര്‍ 2017 (18:01 IST)
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടിയേരിക്ക് മറുപടിയുമായി സി​പി​ഐ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ്ര​കാ​ശ് ബാ​ബു. തോമസ് ചാണ്ടിയുടെ രാജി വൈകിയതാണ് യുഡിഎഫിന് സാഹായകമായത്. രാ​ജി വി​ഷ​യ​ത്തിന്റെ ഒരു ക്രെ​ഡി​റ്റും സിപിഐക്ക് വേണ്ട.​അതെല്ലാം ആര്‍ക്കു വേണമെങ്കിലും എടുക്കാം. മ​ന്ത്രി രാ​ജി​വ​യ്ക്കു​മെ​ന്ന് ആ​രു​ടെ​യെ​ങ്കി​ലും മ​ന​സി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​ത് സി​പി​ഐ അ​റിഞ്ഞിരുന്നില്ലെന്നും പ്ര​കാ​ശ് ബാ​ബു പ​റ​ഞ്ഞു. 
 
ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ടര്‍ നല്‍കിയ റി​പ്പോ​ർ​ട്ടി​ൽ ല​ഭി​ച്ച നി​യ​മോ​പ​ദേശമൊന്നു റ​വ​ന്യു​മ​ന്ത്രി​യെ ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടില്ല. കയ്യേറ്റവുമായി ബന്ധപ്പെട്ട് ക​ള​ക്ടര്‍ നല്‍കിയ റി​പ്പോ​ർ​ട്ട് റ​വ​ന്യൂ​മ​ന്ത്രി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ച​ത്. ഈ ​റി​പ്പോ​ർ​ട്ടി​ൽ ല​ഭി​ച്ച നി​യോ​മ​പ​ദേ​ശം ആ​ദ്യം അ​റി​യി​ക്കേ​ണ്ടി​യി​രു​ന്ന​ത് റ​വ​ന്യു​മ​ന്ത്രി​യെ ആ​യി​രുന്നുവെന്നും എ​ന്നാ​ൽ അ​തു​ണ്ടാ​യി​ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
സ​ർ​ക്കാ​രി​നെ​തി​രെ കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ക്കു​ക​യും ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്ത ഒ​രു വ്യ​ക്തി അ​ഗം​മാ​യി​ട്ടി​രി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ സി​പി​ഐ മ​ന്ത്രി​മാ​രു​ണ്ടാ​കി​ല്ലെ​ന്ന് നേ​ര​ത്തെ സൂ​ച​ന ന​ൽ​കി​യിരുന്നു. 14 ാം തീ​യ​തി രാ​ത്രി​യോ പി​റ്റേ​ന്ന് രാ​വി​ലെ​യോ മ​ന്ത്രി​യു​ടെ രാ​ജി സം​ബ​ന്ധി​ച്ച് സി​പി​ഐ​ക്ക് ഒ​രു​ഉറ​പ്പും ആ​രും ന​ൽ​കി​യി​ല്ല. ഈ ​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഗ്യാ​പ്പാ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യതെന്നും അദ്ദേഹം പറഞ്ഞു.
 
തോമസ് ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ തു​ട​ർ​ന്ന​താ​ണ് സോ​ളാ​ർ കേ​സി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യ പ്ര​തി​പ​ക്ഷ​ത്തി​ന് പി​ടി​വ​ള്ളി‍​യാ​യ​ത്. ചാ​ണ്ടി വി​ഷ‍​യ​ത്തി​ൽ അ​ഭി​പ്രായവ്യ​ത്യാ​സം ഉ​ണ്ടാ​യി​രു​ന്നു. അ​ത് രാ​ജി​യോ​ടെ അ​വ​സാ​നി​ച്ച​താ​യും സി​പി​ഐ പ്രകാശ്ബാബു പ​റ​ഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഊഷ്മള്‍ ഉല്ലാസ് - ഒരു സൈബര്‍ ആക്രമണത്തിന്റെ ഇര ?