Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശ്രീനു എസ്

, വെള്ളി, 30 ഏപ്രില്‍ 2021 (13:49 IST)
മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
 
കമ്മീഷന്റെ 'വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ്പി'ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
 
ഇതിനുപുറമേ, മാധ്യമങ്ങള്‍ക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളില്‍ 'ട്രെന്റ് ടിവി' വഴിയും വോട്ടെണ്ണല്‍ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ഐ.പി.ആര്‍.ഡി സജ്ജീകരിച്ച മീഡിയാ സെന്റര്‍ വഴിയും ഫലം അറിയാം.
 
വോട്ടെണ്ണല്‍ സമയത്ത് വോട്ടെണ്ണല്‍ പുരോഗതി സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാന്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 8 എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ ജനറേറ്റര്‍, യു.പി.എസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ സ്ഥിതി ഗുരുതരമെന്ന് ഹൈക്കോടതി; ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കാമെന്ന് സര്‍ക്കാര്‍