Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളപ്പിറവി ദിനത്തിൽ കേരള ബാങ്ക്; അനുമതി നൽകി റിസർവ് ബാങ്ക്; അനുമതി നൽകിയതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി

ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ചാണ് പുതിയ ബാങ്ക് .

കേരളപ്പിറവി ദിനത്തിൽ കേരള ബാങ്ക്; അനുമതി നൽകി റിസർവ് ബാങ്ക്; അനുമതി നൽകിയതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി

റെയ്നാ തോമസ്

, വ്യാഴം, 10 ഒക്‌ടോബര്‍ 2019 (08:54 IST)
കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ്വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന് സ്വന്തം ബാങ്ക് രൂപീകരിക്കുമെന്ന വാഗ്ദാനമാണ് നടപ്പാകുന്നത്. ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ചാണ് പുതിയ ബാങ്ക് . കോടതിയുടെ കൂടി തീര്‍പ്പിന് വിധേയമായി ബാങ്ക് രൂപീകരണം സാധ്യമാകും.
 
റിസര്‍വ്വ് ബാങ്ക് ചില നിബന്ധനകളോടെയാണ് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. അത് പാലിക്കാനുള്ള നടപടികള്‍ സഹകരണവകുപ്പ് കൈക്കൊള്ളും. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് കേരളബാങ്കിന്റെ അംഗീകാരത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍ കേരളബാങ്ക് രൂപീകരണം വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂഡിൽസും മുട്ടയും കഴിക്കുന്നതിനെച്ചൊല്ലി തട്ടുകടയിൽ തർക്കം; യുവാവിനെ തല്ലിക്കൊന്നു