Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 13 ജൂണ്‍ 2022 (18:43 IST)
സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സമരം കലാപമാക്കി മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളഞ്ഞിട്ടാക്രമിക്കാന്‍ ശ്രമിച്ചാല്‍ അതിന് വഴങ്ങുന്ന ആളല്ല മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. കറുത്തമാസ്‌കിന് വിലക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം സംസ്ഥാനത്ത് കറുത്ത മാസ്‌ക് ധരിക്കുന്നതിനും കറുത്ത വസ്ത്രം ധരിക്കുന്നതിനും തടസമില്ലെന്ന് പൊലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ അധികനേരം വഴിയില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് ചമഞ്ഞു കുഴൽപ്പണം തട്ടിയെടുത്ത കേസിൽ സൈനികൻ അറസ്റ്റിൽ