Publish Date: Fri, 07 Aug 2020 (18:52 IST)
Updated Date: Fri, 07 Aug 2020 (18:55 IST)
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1251പേര്‍ക്ക്. 814 പേര്‍ ഇന്ന് രോഗമുക്തി നേടി. 1061പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം. ഉറവിടം അറിയാത്ത 73 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 77പേര്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 94പേര്‍ക്കും. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം-289, കാസര്‍കോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123 എന്നിങ്ങനെയാണിത്.