Webdunia - Bharat's app for daily news and videos

Install App

ഏഴായിരം കടന്ന് കൊവിഡ് രോഗികൾ(7006), തിരുവനന്തപുരത്ത് ആയിരത്തിന് മുകളിൽ രോഗികൾ

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2020 (18:03 IST)
സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
 
21 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.  തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന്‍ (51), കാസര്‍ഗോഡ് മാഥൂര്‍ സ്വദേശി മുസ്തഫ (55), അടുകാര്‍ഹാപി സ്വദേശിനി ലീല (71), കാസര്‍ഗോഡ് സ്വദേശി ഭരതന്‍ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്‍ (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 656 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂര്‍ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂര്‍ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസര്‍ഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
 
93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കണ്ണൂര്‍ 15, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂര്‍ 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂര്‍ 147, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,14,530 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,330 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,447 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3446 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 27,17,040 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,00,971 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
 
19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തോളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാര്‍ഡ് ), 8, 11, 12, 14), പനമരം (സബ് വാര്‍ഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു

മൂന്നു പോലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി

എംടി നിശബ്ദരാക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കിയ എഴുത്തുകാരനാണെന്ന് പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ നവജാത ശിശുവിന് പേരിട്ടു; തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം ഇതുവരെ എത്തിയത് 22കുഞ്ഞുങ്ങള്‍

അടുത്ത ലേഖനം
Show comments