Publish Date: Thu, 29 Oct 2020 (18:11 IST)
Updated Date: Thu, 29 Oct 2020 (18:13 IST)
സംസ്ഥാനത്ത് 7020 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6037 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 734 രോഗികളുടെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 91,784 പേരാണ് ചികിത്സയിലുള്ളത്.ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 54339 സാമ്പിളുകളാണ് പരിശോധിച്ചത്.