Publish Date: Thu, 22 Apr 2021 (19:23 IST)
Updated Date: Thu, 22 Apr 2021 (19:25 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,35,177 പേരിൽ നടത്തിയ പരിശോധനയിൽ 26,995 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
എറണാകുളത്ത് 4396 പേർക്കും കോഴിക്കോട് 3372 പേർക്കും രോഗം സ്ഥിരീകരിച്ചു. നാലു ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ രോഗികളുണ്ട്. തൃശൂർ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283.
പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസർകോഡ് 701, വയനാട് 614 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്.