Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: ജൂണ്‍ 15 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

webdunia

സിആര്‍ രവിചന്ദ്രന്‍

ശനി, 11 ജൂണ്‍ 2022 (16:12 IST)
ഇന്നും ജൂണ്‍ 15നും കേരള തീരത്തും ജൂണ്‍ 13 ന് കര്‍ണാടക തീരത്തും നാളെയും ജൂണ്‍  13,15 തീയതികളില്‍ ലക്ഷദ്വീപ് തീരത്തും  
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
ഇന്ന് മുതല്‍ ജൂണ്‍ 15 വരെ തെക്ക്-പടിഞ്ഞാറന്‍ അറബിക്കടലിലും ജൂണ്‍ 15 ന്  തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലും  മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
 
ഈ സാഹചര്യത്തില്‍ കേരള -കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം കഴിഞ്ഞ് പതിനാലാം ദിവസം നവവധുവിന്റെ മരണം, ഭർത്താവും അമ്മയും അറസ്റ്റിൽ