Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തെ ഏറ്റവും കരുത്തുറ്റ ഇൻഷുറൻസ് ബ്രാൻഡുകളിൽ മൂന്നാം സ്ഥാനത്തെത്തി എൽഐ‌സി

ലോകത്തെ ഏറ്റവും കരുത്തുറ്റ ഇൻഷുറൻസ് ബ്രാൻഡുകളിൽ മൂന്നാം സ്ഥാനത്തെത്തി എൽഐ‌സി
, വെള്ളി, 30 ഏപ്രില്‍ 2021 (20:26 IST)
രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൽഐ‌സി ആഗോളതലത്തിൽ കരുത്തുറ്റ ഇൻഷുറൻസ് ബ്രാൻഡുകളുടെ പട്ടികയിൽ മൂന്നാമതായി ഇടംപിടിച്ചു. ലണ്ടൻ ആസ്ഥാനമായുള്ള കൺസൽട്ടൻസി സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റ പട്ടികയിലാണ് എൽഐ‌സി ഇടം നേടിയത്.
 
ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് പ്രകാരം എൽഐസിയുടെ ബ്രാൻഡ് മൂല്യം 6.8ശതമാനം വർധിച്ച് 8.65 ബില്യൺ ഡോളറായി.ആദ്യ പത്ത് കമ്പനികളിൽ ഏറെയും ചൈനീസ് കമ്പനികളാണ്. . രണ്ട് യുഎസ് കമ്പനികളും ഫ്രാൻസ്, ജർമനി, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള ഓരോ കമ്പനികളുമാണ് പത്തിൽ ഇടംപിടിച്ചത്.
 
44 ബില്യൺ ഡോളറുമായി ചൈനയിലെ പിങ്ആൻ ഇൻഷുറൻസ് ആണ് ഒന്നാം സ്ഥാനത്ത്. 22 22 ബില്യണുമായി ചൈന ലൈഫ് ഇൻഷുറൻസ് രണ്ടാംസ്ഥാനത്തുണ്ട്. ജർമനിയിലെ അലയൻസിന് 20 ബില്യണും ഫ്രാൻസിന്റെ എഎക്‌സ്എയ്ക്ക് 17 ബില്യണും ചൈനയിലെ പസഫിക് ഇൻഷുറൻസ് കമ്പനിക്ക് 15 ബില്യണുമാണ് വിപണിമൂല്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹി ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കൊവിഡ്