Webdunia - Bharat's app for daily news and videos

Install App

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ വിലക്ക്

ശ്രീനു എസ്
ചൊവ്വ, 3 നവം‌ബര്‍ 2020 (09:51 IST)
തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിന് നവംബര്‍ 2 മുതല്‍   തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ചീഫ്  സെക്രട്ടറിക്കും മറ്റ് വകുപ്പ് തലവന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
 
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും, നിയമാനുസൃതബോര്‍ഡുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിനാണ് നവംബര്‍ 2 മുതല്‍ നിരോധനം ഏര്‍പ്പെടുത്തി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
 
തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായും വരണാധികാരികളായും ഉപവരണാധികാരികളായും കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുളള നടപടികളും പുരോഗമിച്ച് വരുകയാണ്. ജീവനക്കാരുടെ സ്ഥലമാറ്റം തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കുമെന്നതിനാലാണ് സ്ഥലമാറ്റത്തിന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ നിരോധനം ഏര്‍പ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments