ബാബറി മസ്ജിദ് കോസില്‍ വിധി പറഞ്ഞ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവിന് വിരമിച്ച ശേഷവും സുരക്ഷ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സെപ്റ്റംബര്‍ 30നാണ് ബാബറി മസ്ജിദ് കേസില്‍ അവസാന വിധി സുരേന്ദ്രകുമാര്‍ പറഞ്ഞത്. കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയേയും മുരളിമനോഹര്‍ ജോഷിയേയും കുറ്റവിമുക്തരാക്കിയിരുന്നു. ബിജെപി നേതാക്കള്‍ മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്നില്ലെന്നും പകരം ഇത് തടയാനാണ് ശ്രമിച്ചതെന്നും കോടതി പറഞ്ഞു.
2019ലാണ് സുരേന്ദ്രകുമാര്‍ യാദവ് വിരമിക്കേണ്ടിയിരുന്നത്. എ്ന്നാല്‍ കേസിന്റെ പ്രധാന്യം കണക്കിലെടുത്ത് 2020 വരെ കാലാവധി നീട്ടുകയായിരുന്നു. നീണ്ട 28വര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷമുള്ള വിധിയായിരുന്നു സെപ്റ്റംബറില്‍ നടന്നത്.