Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ചതിന് ഉദ്യോഗസ്ഥയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ചതിന് ഉദ്യോഗസ്ഥയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു

ശ്രീനു എസ്

, ശനി, 12 ഡിസം‌ബര്‍ 2020 (13:03 IST)
ഡിസംബര്‍ എട്ടിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്കിടെ രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ചതിന് ഉദ്യോഗസ്ഥയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ നാലാം നമ്പര്‍ വാര്‍ഡിലെ കുളശ്ശേരി ഒന്നാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ പോളിംഗ് ഉദ്യോഗസ്ഥയായിരുന്ന കെ.സരസ്വതിയെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 
അതേസമയം മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 16ന് രാവിലെ എട്ടിന് ആരംഭിക്കുമെന്നും ഫലം വൈകാതിരിക്കാന്‍ കൃത്യതയാര്‍ന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർഷിക നിയമത്തിൽ നിന്നും പിന്നോട്ടില്ല, പുതിയ നിയമം കർഷകർക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി