Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശമ്പളം കിട്ടുമോ?, സർക്കാർ ജോലിക്കാരുടെ ശമ്പളം ഇന്ന് കിട്ടിതുടങ്ങുമെന്ന് ധനവകുപ്പ്

Kerala salary

അഭിറാം മനോഹർ

, തിങ്കള്‍, 4 മാര്‍ച്ച് 2024 (12:31 IST)
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്നേക്ക് നാലാം ദിവസം. ഇടിഎസ്ബി അക്കൗണ്ടില്‍ നിലവിലുള്ള പ്രശ്‌നം തീര്‍ന്ന് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്ന് ധനവകുപ്പ് പറയുന്നു. മൂന്നാം ശമ്പള ദിവസമായ ഇന്ന് ഫിഷറീസ്,മൃഗസംരക്ഷണം,സഹകരണം,വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്. ഇവര്‍ക്ക് പുറമെ ഒന്നും രണ്ടും പ്രവര്‍ത്തിദിവസങ്ങളില്‍ ശമ്പളം ലഭിക്കേണ്ടവരുമുണ്ട്.
 
ശമ്പളവിതരണത്തിന് ആവശ്യമായ തുക ഇന്ന് ഉച്ചയോടെ ട്രഷറിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതോടെ ഇടിഎസ്ബി അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നീക്കം. പ്രതിസന്ധി കനക്കുകയാണെങ്കില്‍ ശമ്പളം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തുന്നതും ധനകാര്യവകുപ്പിന്റെ പരിഗണനയിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു