Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്താദ്യമായി വയോജനങ്ങള്‍ക്ക് കമ്മീഷന്‍; കേരള നിയമസഭ ബില്‍ പാസാക്കി

രാജ്യത്താദ്യമായി വയോജനങ്ങള്‍ക്ക് കമ്മീഷന്‍; കേരള നിയമസഭ ബില്‍ പാസാക്കി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 20 മാര്‍ച്ച് 2025 (14:39 IST)
രാജ്യത്താദ്യമായി വയോജനങ്ങള്‍ക്കായി കമ്മീഷന്‍ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വയോജന കമ്മീഷന്‍ പുതിയ യുഗത്തിന്റെ തുടക്കമാകും.
 
പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് രാജ്യത്താദ്യമായി കമ്മീഷന്‍ നിലവില്‍ വരുന്നത്.
 
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ഉത്കണ്ഠകള്‍ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മീഷന്‍. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയാണ് കമ്മീഷന്‍ രൂപീകരിക്കപ്പെടുക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കമ്മീഷന് ചുമതലയുണ്ടാവും. വയോജനങ്ങളുടെ പുനരധിവാസത്തിന് ആവശ്യമുള്ള സഹായങ്ങളും, നിയമസഹായം ലഭ്യമാക്കുന്നതിനും കമ്മീഷന്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് ചെങ്ങറ സുരേന്ദ്രന് സസ്പെൻഷൻ