മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വഭാവിക ആവാസ വ്യവസ്ഥ, പദ്ധതിയുമായി സർക്കാർ
വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും അക്കേഷ്യ, യൂകാലിപ്‌സ് തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനൊപ്പം വന്യജീവികള്‍ക്ക് അവരുടെ ആവാസവ്യവസ്ഥയില്‍ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വനത്തിനുള്ളില്‍ ജീവികള്‍ക്ക് വെള്ളവും ഭക്ഷണവും ലഭ്യമാക്കാനായി കുളങ്ങളും ജലാശയങ്ങളും നവീകരിക്കുകയും ഫലവൃക്ഷങ്ങള്‍ നട്ട് വളര്‍ത്തുകയും ചെയ്യാനാണ് തീരുമാനം.വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും അക്കേഷ്യ, യൂകാലിപ്‌സ് തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്ത മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പദ്ധതിയുടെ ഭാഗമായി, ഇതിനകം 1,584 ഹെക്ടര്‍ പ്രദേശം സ്വാഭാവിക വനമാക്കി മാറ്റി. 5,031 ഹെക്ടറില്‍ കൂടി പ്രവര്‍ത്തനം പുരോഗമിക്കുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 884 പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നഷ്ടപരിഹാരമായി 79.14 കോടി രൂപ വിതരണം ചെയ്തു. സംസ്ഥാനത്ത് 3,255 സന്നദ്ധ പ്രവര്‍ത്തകരുള്‍പ്പെടുന്ന 327 പ്രൈമറി റെസ്‌പോണ്‍സ് ടീമുകള്‍ നിലവിലുണ്ട്. ഒമ്പത് പുതിയ ആര്‍.ആര്‍.ടി.കളെ കൂടി രൂപീകരിച്ചതോടെ സംഖ്യ 28 ആയി. വന്യജീവി ആക്രമണം രൂക്ഷമായ 30 പഞ്ചായത്തുകളുള്‍പ്പെടെ 400 പഞ്ചായത്തുകളിലാണ് 45 ദിവസത്തെ തീവ്രയജ്ഞ പദ്ധതി നടക്കുന്നത്. പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിച്ച്, തുടര്‍ന്ന് ജില്ലാതല-സംസ്ഥാനതല പ്രശ്‌നപരിഹാര സംവിധാനങ്ങളിലേക്കും പദ്ധതി വിപുലീകരിക്കും.
ചടങ്ങില്‍ വനംമന്ത്രി എ. കെ. ശശീന്ദ്രന്‍ അധ്യക്ഷനായി. സര്‍പ്പ പാഠം കൈപ്പുസ്തക പ്രകാശനം, വനാതിര്‍ത്തി സ്മാര്‍ട്ട് ഫെന്‍സിംഗ് പ്രഖ്യാപനം, ഇക്കോ ടൂറിസം മൊബൈല്‍ ആപ്പ്, ആറളം ശലഭഗ്രാം പ്രഖ്യാപനം, ഗോത്രഭേരി രണ്ടാംഘട്ട ഉദ്ഘാടനം എന്നിവ നടന്നു. പട്ടികവര്‍ഗ ക്ഷേമമന്ത്രി ഒ.ആര്‍. കേളു, മേയര്‍ ബീന ഫിലിപ്പ്, എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങള്‍ കൈമാറുകയും, സര്‍പ്പ വളണ്ടിയര്‍ വിദ്യാ രാജുവിനെ ആദരിക്കുകയും ചെയ്തു.