തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ നിസാരമായി കാണരുത് എന്നും കൈവിട്ടുപോയാൽ കേരളം വലിയ വിലകൊടുക്കേണ്ടിവരും എന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡിനെതിരെ വാക്സിൻ കണ്ടെത്തുന്നതുവരെ ഈ വെല്ലുവിളി തുടരും എന്നും കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫ് കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിയ്ക്കുന്നത് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമാണ് ലോകത്ത് നടക്കുന്നത്. പല രാജ്യങ്ങളും വീണ്ടു, ലോക്‌ഡൗണിലേയ്ക്ക് കടന്നിരിയ്ക്കുന്നു. വാക്സിൻ കണ്ടെത്തുന്നതുവരെ ഈ വെല്ലുവിളീ തുടരും. കേരളത്തില്‍ മരണ നിരക്കിന്റെ കാര്യത്തില്‍ ഭീതിതമായ അവസ്ഥയില്ല. എന്നാല്‍ അശ്രദ്ധ കാണിച്ചാല്‍ തൊട്ടടുത്ത സംസ്ഥാനത്തിന്റെ അവസ്ഥയിലേക്ക്കേരളവും എത്തിച്ചേരും. കോവിഡിന്റെ കാര്യത്തില്‍ കേരളത്തിന്മാത്രമായി ചില ഭയങ്ങളുണ്ട്. പ്രായമുള്ളവരുടെ എണ്ണമാണ്അതിൽ പ്രധാനം.
ലോകത്തില്‍ തന്നെ പ്രായമേറിയവര്‍ കൂടുതലുള്ള പ്രദേശങ്ങളിൽ ഒന്നാണ്കേരളം. രാജ്യത്ത്ഏറ്റവും കൂടുതല്‍ മുതിര്‍ന്ന പൗരന്‍മാരുള്ളതും കേരളത്തിലാണ്. 72 ശതമാനം മരണവും 60 വയസിനു മുകളിലുള്ളവരാണ്. എന്നാല്‍ ചെറുപ്പക്കാര്‍ കോവിഡ്ബാധിച്ച്മരിക്കില്ലെന്ന ചിന്ത ചിലര്‍ക്കുണ്ട്. ചിലർ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളെ മറികടന്ന് ഇറങ്ങി നടക്കുകയാണ്. മരിച്ചവരില്‍ 28 ശതമാനവും ചെറുപ്പക്കാരാണ്.ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്നതാണ്മറ്റൊരു പ്രശ്നം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.