Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലാവകാശ കമ്മീഷനെ രാഷ്ടിയവല്‍ക്കരിക്കുന്നതിനെതിരെ ഡോ. ജി വി ഹരി നടത്തിയ ഉപവാസ സമരം അവസാനിച്ചു

ബാലാവകാശ കമ്മീഷനെ രാഷ്ടിയവല്‍ക്കരിക്കുന്നതിനെതിരെ ഡോ. ജി വി ഹരി നടത്തിയ ഉപവാസ സമരം അവസാനിച്ചു

ശ്രീനു എസ്

, ശനി, 27 ജൂണ്‍ 2020 (09:11 IST)
ബാലാവകാശ കമ്മീഷനെ രാഷ്ടിയവല്‍ക്കരിക്കുന്നതിനെതിരെ ഡോ ജിവി ഹരി നടത്തിയ ഉപവാസ സമരം അവസാനിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡോ.ജി വിഹരിക്ക് നാരങ്ങാനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്. ഈ സമരം രാഷ്ട്രിയത്തിന് അതീതമായി സംരക്ഷികേണ്ടി വരുന്ന ഭരണഘടനാ സ്ഥാനങ്ങള്‍ക്കും വേണ്ടിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു, 
 
മുഖ്യമന്ത്രി ദുര്‍വാശി വെടിഞ്ഞ്, പറ്റിയ തെറ്റ് തിരുത്തണം, ഇത് ലക്ഷക്കണക്കിന് കുരുന്നുകളെ ബാധിക്കുന്ന വിഷയമാണ്, അംഗീകാരവും യോഗ്യതയും ഇല്ലാത്ത പാര്‍ട്ടിക്കാരെ നിയമിക്കാനുള്ള അവസരവും സ്ഥലവും അല്ല ബാലാവകാശ കമ്മീഷന്‍ എന്ന് മനസിലാക്കണം, തെറ്റ് തിരുത്തിക്കാനുള്ള ഡോ.ജി.വി ഹരിയുടെ ധര്‍മ്മസമരത്തിന് തന്റെ എല്ലാ വിധ പിന്തുണയും ഉണ്ട് എന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാംഗോങ്ങിൽ കൂടുതൽ ഇടങ്ങളിൽ സൈന്യത്തെ വിന്യസിച്ച് ചൈന, പ്രദേശത്ത് ഹെലിപാഡുകൾ നിർമ്മിയ്ക്കുന്നു