Publish Date: Sat, 27 Jun 2020 (08:42 IST)
Updated Date: Sat, 27 Jun 2020 (08:46 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും അതില്‍ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം വന്നതും ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. ഇതേ തുടര്‍ന്ന് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു.
ആറ്റുകാല്‍ (വാര്‍ഡ് നമ്പര്‍ 70 ), കുരിയാത്തി (വാര്‍ഡ് നമ്പര്‍ 73), കളിപ്പാന്‍ കുളം (വാര്‍ഡ് നമ്പര്‍ 69), മണക്കാട് (വാര്‍ഡ് നമ്പര്‍ 72), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം (വാര്‍ഡ് നമ്പര്‍ 48), പുത്തന്‍പാലം വള്ളക്കടവ്(വാര്‍ഡ് നമ്പര്‍ 88) എന്നിവ കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഇവിടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട മേഖലകളായി കണക്കാക്കും.