സംസ്ഥാനത്ത് പൊതുഗതാഗതം: ബുധനാഴ്‌ച മുതല്‍ സര്‍വീസ് നടത്താന്‍ ബസുകള്‍ക്ക് അനുമതി

ഗേളി ഇമ്മാനുവല്‍

ചൊവ്വ, 19 മെയ് 2020 (12:35 IST)
സംസ്ഥാനത്ത് പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ചമുതല്‍ സര്‍വീസ് നടത്താന്‍ ബസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ തുടക്കത്തില്‍ ജില്ലകള്‍ക്കുള്ളില്‍ മാത്രമേ സര്‍വീസ് ഉണ്ടാകുകയുള്ളുവെന്നും അറിയിച്ചിട്ടുണ്ട്.
 
എന്നാല്‍ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ സര്‍വീസ് ഉണ്ടായിരിക്കുകയില്ല. കൂടാതെ ബസ് ടിക്കറ്റ് ഉയര്‍ത്തുമെങ്കിലും ഇരട്ടിയാക്കില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ബസില്‍ പരമാവധി 24 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. അതേസമയം ഓട്ടോറിക്ഷകള്‍ക്കും സര്‍വീസ് നടത്താനുള്ള അനുവാദം നല്‍കും കുടുംഗമാണെങ്കില്‍ മൂന്നുപേര്‍ക്കും അല്ലാതെ ഒരാള്‍ക്കും ഓട്ടോയില്‍ സഞ്ചരിക്കാം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു, മൂവായിരത്തിലധികം മരണം