Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉംപുൻ ചുഴലിക്കാറ്റ് ഒഡിഷ തീരത്തോടടുക്കുന്നു, കേരളത്തിൽ കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

ഉംപുൻ ചുഴലിക്കാറ്റ് ഒഡിഷ തീരത്തോടടുക്കുന്നു, കേരളത്തിൽ കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത
, ചൊവ്വ, 19 മെയ് 2020 (08:19 IST)
സൂപ്പർ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച ഉംപുൻ ചുഴലിക്കാറ്റ് ഒഡിഷ തീരത്തിന് 700 കിലോമീറ്റർ അടുത്തെത്തി.ചുഴലിക്കാറ്റ് ഇന്നു വീണ്ടും ‌ശക്തി പ്രാപിച്ച് മണിക്കൂ​റിൽ 265 കിലോമീറ്റർ വേഗം കൈവരിക്കും.നാളെ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനും ഇടയിൽ കര തൊടുമ്പോൾ 185 കിലോമീറ്റർ വേഗതയിൽ കാറ്ററ്റിക്കുമെന്നാണ് വിലയിരുത്തൽ. അടിയന്തിര സാഹചര്യം നേരിടാനായി ബംഗാളിലെയും ഒഡീഷയിലെയും ദുരന്തനിവാരണ സേനാംഗങ്ങളുടെ എണ്ണം 1665 ആയി വർധിപ്പിച്ചു. ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിൽ ഇന്നും കനത്ത മഴയ്‌ക്കും കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.
 
കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കാറ്റിന് സാധ്യതയുള്ളതിനാൽ ആരും മീൻ പിടിക്കാൻ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം എന്നീ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യശാലകൾ തുറക്കാനുള്ള സർക്കാർ ഉത്തരവിറങ്ങി: രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെ വിൽപന