Publish Date: Tue, 09 Jun 2020 (09:59 IST)
Updated Date: Tue, 09 Jun 2020 (10:03 IST)
കൊവിഡ് രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. രാജ്യത്ത് 8944പേരാണ് രോഗം മൂലം ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ഇന്ത്യയുടെ മുന്നിലുള്ള അമേരിക്കയില്‍ 16907 പേരാണ് ഗുരതരാവസ്ഥയില്‍ തുടരുന്നത്. 265928 പേര്‍ക്ക് രോഗം ബാധിച്ചതില്‍ നിലവില്‍ 129360 പേരാണ് ചികിത്സയിലുള്ളത്.
മുംബൈയില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം കടന്നിട്ടുണ്ട്. അതേസമയം ധാരാവിയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറില്‍ തമിഴ്‌നാട്ടില്‍ 1562പേര്‍ക്കാണ് രോഗം ബാധിച്ചത്. 17പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 33000 കഴിഞ്ഞിട്ടുണ്ട്.