Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമൂഹിക അകലം പാലിച്ചുകൊണ്ട് കടകള്‍ തുറക്കാം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

സാമൂഹിക അകലം പാലിച്ചുകൊണ്ട് കടകള്‍ തുറക്കാം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

എ കെ ജെ അയ്യര്‍

, വ്യാഴം, 6 ഓഗസ്റ്റ് 2020 (17:46 IST)
നിലവിലെ  സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കടകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിക്കൊണ്ട് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി. ഇതില്‍ പ്രധാനം വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളും മറ്റും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം.
 
ഇതിനൊപ്പം നൂറു  ചതുരശ്ര അടി  വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ്  ഉപഭോക്താക്കള്‍ മാത്രമേ പ്രവേശിക്കാവൂ. എന്നാല്‍ ഇരുനൂറു ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സൂപ്പര്മാര്ക്കറ്റുകളില്‍ പന്ത്രണ്ട് പേര്‍ക്ക്  പ്രവേശിക്കാം.
 
കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് മുന്നില്‍ സാമൂഹ്യ അകലം ഉറപ്പാക്കാനായി  കളങ്ങള്‍  വരയ്ക്കണമെന്നു നിര്‍ദേശമുണ്ട്.  ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കളെ അവര്‍ക്കു വരാനാകാവുന്ന സമയം മുന്‍കൂട്ടി അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഐ.ജി. മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ചുമതല നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം ഉള്‍പ്പെടെ ആറുസംസ്ഥാനങ്ങള്‍ക്ക് പ്രളയമുന്നറിയിപ്പുമായി കേന്ദ്രം