Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് കേരളപ്പിറവി ദിനം: ഇക്കാര്യങ്ങള്‍ അറിയണം

ഇന്ന് കേരളപ്പിറവി ദിനം: ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 1 നവം‌ബര്‍ 2022 (08:11 IST)
കേരളസംസ്ഥാനം രൂപീകരിച്ച നവംബര്‍ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനര്‍സംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. 
 
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളപ്പിറവി ദിനത്തിൽ ഡിജിറ്റൽ റീസർവേയ്ക്ക് തുടക്കം