Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയനിരാസങ്ങളെ കൈകാര്യം ചെയ്യാനും ഏറെ പഠിക്കേണ്ടതുണ്ട് : ഷാരോൺ കൊലപാതകത്തിൽ മേയർ ആര്യ രാജേന്ദ്രൻ

നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയനിരാസങ്ങളെ കൈകാര്യം ചെയ്യാനും ഏറെ പഠിക്കേണ്ടതുണ്ട് : ഷാരോൺ കൊലപാതകത്തിൽ മേയർ ആര്യ രാജേന്ദ്രൻ
, തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (18:58 IST)
പാറശ്ശാലയിൽ കാമുകി വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോണിൻ്റെ മരണത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയനിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. ജീവനെടുക്കുന്ന പ്രണയപകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാമെന്നും മേയർ ഫെയ്സ്ബുക്കിൽ കുറിച്ചു.
 
മേയർ ആര്യാ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
 
പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം
കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
 
ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.
പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയിൽ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയിൽ നടത്തിയ ക്രൂരതയാർന്ന കൊലപാതങ്ങൾ ആണ്.
 
നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്.ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാം.
 
പാറശാലയിലെ ഷാരോണിന് ആദരാഞ്ജലികൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെക്കന്‍ ജില്ലകളില്‍ മഴ ശക്തം; നാളെ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്