Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈഡ് കൊടുത്തില്ല; മിന്നല്‍ ബസിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം - ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു

സൈഡ് കൊടുത്തില്ല; മിന്നല്‍ ബസിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം - ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു

minnal bus
മലപ്പുറം , ശനി, 21 ജൂലൈ 2018 (19:06 IST)
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസിയുടെ ‘മിന്നൽ’ ബസിലെ ഡ്രൈവർക്ക് മർദനം. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ മജീവിനാണ് (35) മര്‍ദനമേറ്റത്. കണ്ടക്ടർ ഷാജികുമാറിനും പരിക്കേറ്റു.

നെടുമങ്ങാട് സ്വദേശിയായ മജീവിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജികുമാറിന്റെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മലപ്പുറം തിരുനാവായ ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വെച്ച് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാർ കടത്തിവിട്ടില്ലെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്.

തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് പോകുകയായിരുന്ന ബസിനെ കോട്ടക്കൽ ചങ്കുവെട്ടി മുതൽ കാറിലുണ്ടായിരുന്ന യുവാക്കൾ പിന്തുടര്‍ന്നു. തിരുനാവായയിൽ വച്ച് കാർ കുറുകെയിട്ട് ബസ് തടഞ്ഞ ശേഷമായിരുന്നു അക്രമം.

ബസിന്റെ ചില്ല് ഇരുമ്പ് വടികൊണ്ട് അടിച്ചു തകർത്ത ആറംഗസംഘം ഡ്രൈവറെയും കണ്ടക്‍ടറെയും മര്‍ദിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ കണ്ടക്ടർ ബസ് ഓടിച്ച് യാത്രക്കാരെ തൃശൂരിലെത്തിച്ച് മറ്റൊരു ബസിൽ കയറ്റിവിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ പീഡനത്തിനിരയാക്കിയ യുവാവിന് വധശിക്ഷ