Select Your Language

Notifications

webdunia
webdunia
webdunia
webdunia

വത്തക്ക വിവാദം; മതപണ്ഡിതന്മാര്‍ക്ക് മിണ്ടാന്‍ പറ്റാത്ത അവസ്ഥ, അധ്യാപകന് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി

സ്ത്രീകളെ അപമാനിച്ച അധ്യാപകനൊപ്പമാണ് കുഞ്ഞാലിക്കുട്ടി?

വത്തക്ക വിവാദം; മതപണ്ഡിതന്മാര്‍ക്ക് മിണ്ടാന്‍ പറ്റാത്ത അവസ്ഥ, അധ്യാപകന് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി
, ശനി, 31 മാര്‍ച്ച് 2018 (07:55 IST)
വത്തക്ക വിവാദം ഇനിയും അവസാനിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ മുഖ്യസ്ഥാനത്തിനിരിക്കുന്നവര്‍ തങ്ങളുടെ അഭിപ്രായം പറയുന്നതിനനുസരിച്ച് വിവാദം വര്‍ധിക്കുന്നതേ ഉള്ളു. ഇപ്പോള്‍ സംഭവത്തില്‍ ഫാറുഖ് കോളേജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിന് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. 
 
കേരളത്തില്‍ മതപണ്ഡിതന്മാര്‍ക്ക് മിണ്ടാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകന്‍ നടത്തിയ വിവാദ പ്രസംഗത്തെയും പിന്തുണയ്ക്കുകയാണ് കുഞ്ഞാലിക്കുട്ടി. സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗം നടത്തിയ അധ്യാപകനെ കുഞ്ഞാലിക്കുട്ടി പിന്തുണയ്ക്കുമെന്ന് ആരും സ്വപ്നത്തില്‍ പോലും കണ്ടുകാണില്ല.
 
മതപണ്ഡിതര്‍ മതപരമായ വസ്ത്രധാരത്തെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും അങ്ങനെയുള്ളവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിന്റെ ഉന്നത നേതൃത്വം ആദ്യമായാണ് അധ്യാപകനെ പരസ്യമായി പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടകയില്‍ ബിജെപിയെ തോല്‍‌പ്പിക്കാന്‍ സിപി‌എം കോണ്‍ഗ്രസിനൊപ്പം! അപ്പോള്‍ സിപി‌എമ്മിന്റെ സീറ്റുകളോ?